ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
1451438
Saturday, September 7, 2024 10:48 PM IST
കൂത്തുപറമ്പ്: മമ്പറം പൊയനാട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.മൈലുള്ളി മെട്ട സ്വദേശി ഷാജി നിവാസിൽ ഷാരോൺ (20) ആണ് മരിച്ചത്. സഹയാത്രികയായിരുന്ന ആര്യശ്രീ (22) ക്ക് സാരമായി പരിക്കേറ്റു. തലയ്ക്കു സാരമായി പരിക്കേറ്റ ആര്യശ്രീയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചരക്കണ്ടി ഭാഗത്തുനിന്ന് മമ്പറം ഭാഗത്തേക്കുപോകുകയായിരുന്ന ബൈക്കിൽ എതിരെ വരികയായിരുന്ന ലോറി ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷാരോണിനെയും ആര്യശ്രീയെയും നാട്ടുകാർ ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാരോണിന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ നെല്ല്യാട് കുഴിയിൽപീടിക സ്വദേശി ആര്യശ്രീ ബാലസംഘം പിണറായി ഏരിയാ പ്രസിഡന്റാണ്. സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന്റെ ഭാഗമായുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
പിണറായി പോലീസ് സ്ഥലത്തെത്തിയിരുന്നു. മരിച്ച ഷാരോൺ എസ്എഫ്ഐ പിണറായി ഏരിയാ കമ്മിറ്റി അംഗമാണ്. പരേതനായ ഷാജി-രേഷ്മ ദന്പതികളുടെ മകനാണ്. സഹോദരൻ: ഹാരിഷ് (വിദ്യാർഥി പെരളശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ).