രാജഗിരിയിൽ ദേശീയ ശില്പശാല
1451516
Sunday, September 8, 2024 3:36 AM IST
കൊച്ചി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം "ഗവേഷണ സഹായത്തിന് നിർമിത ബുദ്ധിയുടെ ഉപകരണങ്ങള്‍'എന്ന വിഷയത്തില്‍ ദേശീയ ശില്പശാല സംഘടിപ്പിച്ചു.
ശില്പശാലയുടെ ഉദ്ഘാടനം രാജഗിരി കോളജിന്റെ ഐക്യുഎസി അഡീഷനല്‍ കോ-ഓര്‍ഡിനേറ്ററും കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ഡീനുമായ ഡോ. ബിന്ധ്യ എം. വര്‍ഗീസ് നിര്‍വഹിച്ചു. ലൈബ്രറി സയന്‍സ് ഡിപ്പാര്‍ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബി. ഇളങ്കോയുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില് ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ലൈബ്രറി സയന്‍സ് പ്രഫഷണലുകള്‍ അടങ്ങിയ അമ്പതോളം പേര് പങ്കെടുത്തു.
ഡോ. പി. ജോഷി ജോര്‍ജ്, ലൈബ്രറി സയന്‍സ് മേധാവി പി.വി. വിജേഷ് , ലൈബ്രേറിയന്‍ രോഷ്ണി മരിയാ ബേബി എന്നിവര്‍ സംസാരിച്ചു. നിർമിത ബുദ്ധി ഉപകരണങ്ങളുടെ പ്രായോഗിക പരിശീലനവും ഉണ്ടായിരുന്നു.