വി​ശ്വാ​സ​ത്തി​ൽ വ​ള​രു​ന്പോ​ൾ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ശ​ക്തി ല​ഭി​ക്കും: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Sunday, September 8, 2024 2:33 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ശ്വാ​സ​ത്തി​ൽ വ​ള​രു​ന്പോ​ൾ പ​രി​ശു​ദ്ധ മ​റി​യ​ത്തെ​പ്പോ​ലെ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ക്കാ​ൻ ശ​ക്തി ല​ഭി​ക്കു​മെ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

പ​രി​ശു​ദ്ധ മാ​താ​വ് ഈ​ശോ​യു​ടെ അ​മ്മ മാ​ത്ര​മ​ല്ല ന​മ്മു​ടെകൂ​ടെ അ​മ്മ​യാ​ണ്. വി​ശ്വാ​സ​ത്തി​ന്‍റെ ഏ​റ്റ​വും പൂ​ർ​ണ​രൂ​പ​മാ​ണ് മാ​താ​വ്. ഏ​റെ സ്വ​പ്ന​ങ്ങ​ൾ ഉ​ള്ള​വ​രാ​ണ് യു​വ​ജ​ന​ങ്ങ​ൾ. നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ ദൈ​വ​ഹി​ത​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് ദൈ​വ​ഹി​ത​മാ​ണെ​ങ്കി​ൽ അ​തി​ന് ഉ​ത്ത​രം കൊ​ടു​ക്കു​ക, അ​ല്ലെ​ങ്കി​ൽ അ​തി​ൽനി​ന്ന് മാ​റിന​ട​ക്കു​ക. ജീ​വി​ത​ത്തി​ന്‍റെ ആ​ത്യ​ന്തി​ക വി​ജ​യം ദൈ​വ​ഹി​തം നി​ർ​വ​ഹി​ക്കു​ന്പോ​ൾ മാ​ത്ര​മാ​യി​രി​ക്കും ന​മു​ക്കു ല​ഭി​ക്കു​ന്ന​തെ​ന്നും മാ​ർ ജോ​സ് പുളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​രി​യ​ന്‍ പ​ദ​യാ​ത്ര

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ൻ​കു​ന്നം ഹോ​ളി ഫാ​മി​ലി ഫൊ​റോ​ന പ​ള്ളി​യി​ൽനി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​ പ​ള്ളി​യി​ലേ​ക്ക് മ​രി​യ​ന്‍ പ​ദ​യാ​ത്ര ന​ട​ത്തി. ഫൊ​റോ​ന പ​ള്ളി അ​സി​. വി​കാ​രി ഫാ. ​ടി​ബി​ൻ ചേ​ന​പ്പു​ര​യ്ക്ക​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ൻ എ​സ്. വെ​ള്ളൂ​രി​ന് പ​താ​ക കൈ​മാ​റി പ​ദ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​കു​ന്നേ​രം 4.30ന് ​പ​ഴ​യ​ പ​ള്ളി​യി​ലെ​ത്തി​യ പ​ദ​യാ​ത്ര​യെത്തു​ട​ർ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി.


കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, റാ​ന്നി - പ​ത്ത​നം​തി​ട്ട, വെ​ളി​ച്ചി​യാ​നി, മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, എ​രു​മേ​ലി എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ൾ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് നേ​ർ​ച്ചപ്പാ​യ​സം വി​ത​ര​ണം ചെ​യ്തു. രൂ​പ​ത എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ന​രി​പ്പാ​റ​യി​ൽ, ഫാ. ​ബോ​ബി വേ​ലി​ക്ക​ക​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​ബി​ൾ എ​സ്എ​ബി​എ​സ്, പ്ര​സി​ഡ​ന്‍റ് അ​ല​ൻ എ​സ്. വെ​ള്ളൂ​ർ, സെ​ക്ര​ട്ട​റി മെ​റി​ൻ സ​ഖ​റി​യാ​സ്, കെ​സി​വൈ​എം സി​ൻ​ഡി​ക്കേ​റ്റ് ആ​ൻ​മ​രി​യ തോ​മ​സ്, ട്ര​ഷ​റ​ർ അ​ല​ൻ തോ​മ​സ്, ലോ​റേ​ഞ്ച് റെ​പ്ര​സ​ന്‍റേ​റ്റീ​വ് സോ​ബി​ൻ സ​ജു, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്റ്റെ​ഫി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.