മലങ്കര മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം
1451296
Saturday, September 7, 2024 3:42 AM IST
അങ്കമാലി: മലങ്കര യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രീഗോറിയോസിന് പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്വീകരണം നല്കി. സ്വീകരണ സമ്മേളനം റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ഡോണ്‍ പോള്‍ അധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്, വാര്‍ഡ് മെമ്പര്‍ കെ.എസ്. മൈക്കിള്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലാലി ആന്റു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിനി മാത്തച്ചന്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.എം. വര്‍ഗീസ്, ട്രസ്റ്റിമാരായ പി.ടി. പൗലോസ്, പോളി ഇട്ടൂപ്പ്, സെക്രട്ടറി ടി.എം. യാക്കോബ് കണ്‍വീനര്‍ പി.പി. എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.
ഇടവകയുടെ ഉപഹാരം ഭാരവാഹികള്‍ സമര്‍പ്പിച്ചു. പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഒരാഴ്ചയായി നടന്നുവരുന്ന ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളും സെന്റ് മേരീസ് കണ്‍വന്‍ഷനും നാളെ സമാപിക്കും.