ചിന്മയ സർവകലാശാലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
1451026
Friday, September 6, 2024 4:13 AM IST
പിറവം: ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് പിറവം ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സർവകലാശാല സ്കൂൾ ഓഫ് ഇജിസിഎസിന്റെ (എത്തിക്സ്, ഗവർണൻസ്, കൾച്ചർ ആന്‍ഡ് സോഷ്യൽ സിസ്റ്റംസ്) നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.
സർവകലാശാല ലളിത പ്രതിഷ്ഠനത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. അജയ് കപൂർ ആഘോഷം ഉദ്ഘാടനം ചെയ്തു. ലോകോത്തര സർവകലാശാല എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ പ്രയാണത്തിൽ അധ്യാപകരുടെ പങ്ക് ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സർവകലാശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘പ്രൗഡ് ടു ബി എ ടീച്ചർ’ സോഷ്യൽ മീഡീയ കാന്പയിൽ സർവകലാശാല ഡീൻ ഡോ. സുനിത ഗ്രാന്ധി ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടർ സയൻസിലെ സീനിയർ പ്രഫസർ ഡോ. വിശ്വേശ്വർ കല്ലിമണി ചടങ്ങിന് ആശംസകൾ നേർന്നു. സ്കൂൾ ഓഫ് ഇജിസിഎസ് മേധാവി ഡോ. പ്രമോദ് ദിനകർ, അസോ. പ്രഫസർ. എ.ആർ. ബിന്ദുശ്രീ, അസി. പ്രഫസർ ഡോ. ശിഖ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. രക്ഷിതാക്കൾക്കായി പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഓഫ് ഇജിസിഎസിലെ വിദ്യാർഥികളാണ് സെമിനാർ നയിച്ചത്.