ആക്രമണം: മൂന്ന് പേർക്ക് തടവും പിഴയും
1451533
Sunday, September 8, 2024 4:01 AM IST
മൂവാറ്റുപുഴ: ബന്ധുക്കളെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ മൂന്ന് പേർക്ക് മൂന്ന് പേർക്ക് തടവിനും മൂവാറ്റുപുഴ അസി. സെഷൻസ് ജഡ്ജി അതീക്ക് റഹ്മാൻ വിധിച്ചു.
വാളകം കുന്നയ്ക്കൽ മണിയിരിക്കൽ ജോയി, ഭാര്യ ചിന്നമ്മ, മണിയിരിയ്ക്കൽ പരേതനായ ജോസിന്റെ ഭാര്യ ഗ്രേസി എന്നിവരെയാണ് വിവിധ വകുപ്പുകളിലായി മൂന്ന് വർഷവും നാല് മാസവും വീതം തടവിനും, 28,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്.
പിഴ തുകയിൽ 10,000 വീതം സംഭവത്തിൽ പരിക്കേറ്റ രണ്ട് പേർക്ക് നൽകണം. 2016 മാർച്ച് 29 നാണ് കേസിനാസ്പദമായ സംഭവം. ജോയിയുടേയും ജോസിന്റെയും ജ്യേഷ്ഠ സഹോദരന്റെ മകന്റെ ഭാര്യയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപിച്ചുവെന്നാണ് കേസ്.