കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് 10ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് മഹ്റൂഫാണ് കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
യുവ ബിസിനസുകാരന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ അമിതലാഭം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കി പണം കൈക്കലാക്കുകയായിരുന്നുവെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.