കോതമംഗലം: 2025ഓടെ അതിദരിദ്രർ ഇല്ലാത്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വാരപ്പെട്ടി സിഎച്ച്സിയിൽ മെഡിക്കൽ ക്യാന്പ് നടത്തി. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസറായ അനില ബേബിയുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി. കെ.എം. സെയ്ത്, ദീപ ഷാജു, കെ.കെ ഹുസൈൻ, പ്രിയ സന്തോഷ്, ഷജി ബെസി, കെ.ആർ. സുഗുണൻ എന്നിവർ പങ്കെടുത്തു.