അ​ടൂ​ര്‍: തെ​ങ്ങ​മ​ത്ത് കോ​ട​യും ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു. തെ​ങ്ങ​മം മൂ​ന്നാ​റ്റു​ക​ര ഭാ​ഗ​ത്തു​നി​ന്നാ​ണ് വ​ന്‍ കോ​ടശേ​ഖ​രം എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഓ​ണ​ത്തി​നു വാ​റ്റാ​ന്‍ പാ​ക​പ്പെ​ടു​ത്തി​യ 600 ലി​റ്റ​ര്‍ കോ​ട​യും മൂ​ന്നു ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഗ​ണേ​ശവി​ലാ​സം മൂ​ന്നാ​റ്റു​ക​ര മൂ​ത്തേ​രി​ല്‍ തെ​ക്കേ​തി​ല്‍ രാ​ഘ​വ​നെ​തി​രേ എ​ക്‌​സൈ​സ് കേ​സെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​രാ​ജീ​വ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ​ഗ​ന്‍​കു​മാ​ര്‍, അ​ന​സ്, സി​ഇ​ഒ മാ​രാ​യ കി​ര​ണ്‍, ജ​യ​ശ​ങ്ക​ര്‍, റാം​ജി എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.