രാസമാലിന്യം: ചന്പന്നൂരിൽ മത്സ്യങ്ങള്‍ ചത്തുപൊങ്ങി
1451515
Sunday, September 8, 2024 3:36 AM IST
അങ്കമാലി: ചമ്പന്നൂര്‍ കുട്ടാടന്‍കുഴി പാടശേഖരത്തെ തോട്ടില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. വ്യവസായ മേഖലയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്നാണ് മത്സ്യങ്ങള്‍ ചത്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ചമ്പന്നൂര്‍ പ്രദേശത്തെ ജലാശയങ്ങളും പാടശേഖരങ്ങളും രാസമാലിന്യം നിറഞ്ഞിരിക്കുകയാണ്. വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. വ്യവസായ ശാലകളില്‍ നിന്നും മഴവെള്ളത്തോടൊപ്പമാണ് രാസമാലിന്യം ഒഴുക്കിവിടുന്നത്.
ഇതിനെതിരെ നാട്ടുകാര്‍ നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും നടപടിയെടുക്കേണ്ട അധികൃതര്‍ മൗനം പാലിക്കുകയാണെന്നും ആരോപണമുണ്ട്.