കൊച്ചി: ഓണത്തിന് മുന്നോടിയായുള്ള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഷാപ്പുകളില്‍ എക്സൈസ് പരിശോധന. ഇന്നും ഇന്നലെയും വ്യാഴാഴ്ചയുമായി ജില്ലയിലെ 150ഓളം ഷാപ്പുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തി.
മധ്യമേഖല ജോയിന്റ് എക്സൈസ് കമീഷണര്‍ എന്‍. അശോക് കുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നിന്നുള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. കള്ളിന്റെ ഗുണനിലവാരം ഉറപ്പു വരുത്താനും വ്യാജമദ്യത്തിന്റെ വ്യാപനം തടയുന്നതിനുമായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.