കൽപ്പറ്റ: സപ്ലൈകോ ജില്ലാതല ഓണംഫെയർ ബത്തേരിയിൽ പട്ടികജാതിപട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഇന്ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേഷ് ആദ്യ വിൽപന ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.