കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ നാ​ല് വി​ല്ലേ​ജു​ക​ളി​ലെ 69 പ​ട്ട​യ അ​പേ​ക്ഷ​ക​ൾ​ക്ക് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.

ക​ട​വൂ​ർ- 66, തൃ​ക്കാ​രി​യൂ​ർ -ഒ​ന്ന്, കോ​ത​മം​ഗ​ലം -ഒ​ന്ന്, നേ​ര്യ​മം​ഗ​ലം -ഒ​ന്ന് എ​ന്നി​ങ്ങ​നെ 69 പ​ട്ട​യ അ​പേ​ക്ഷ​ക​ൾ​ക്കാ​ണ് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.