കെസിബിസി നാടകമേള: ആദ്യനാടകം "അച്ഛന്'
1451499
Sunday, September 8, 2024 3:24 AM IST
കൊച്ചി: പാലാരിവട്ടം പിഒസിയില്‍ 23 മുതല്‍ 30 വരെ നടക്കുന്ന 35-ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേളയില്‍ മത്സര നാടകങ്ങളുടെ അവതരണ തിയതി പ്രഖ്യാപിച്ചു. ദിവസവും വൈകുന്നേരം ആറിനാണു നാടകാവതരണം.
23ന് വൈകുന്നേരം 5.30ന് ഉദ്ഘാടനം. തുടര്‍ന്ന് കാളിദാസ കലാകേന്ദ്രയുടെ "അച്ഛന്' അവതരിപ്പിക്കും. 24ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ "അനന്തരം', 25ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ "വെളിച്ചം', 26ന് ആലപ്പുഴ സൂര്യകാന്തിയുടെ "കല്യാണം', 27ന് കൊല്ലം അനശ്വരയുടെ "അന്നാ ഗാരേജ്', 28ന് തിരുവനന്തപുരം സാഹിതിയുടെ "മുച്ചീട്ടു കളിക്കാരന്റെ മകള്‍', 29ന് കൊച്ചിന് ചന്ദ്രകാന്തിയുടെ "ഉത്തമന്റെ സങ്കീര്‍ത്തനം' എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.
30ന് സമ്മാനദാനത്തെ തുടര്‍ന്നു പത്തനാപുരം ഗാന്ധിഭവന് തിയേറ്റര്‍ ഇന്ത്യയുടെ "യാത്ര' നാടകമേളയുടെ അവതരണവും ഉണ്ടാകും. നാടകമേളയുടെ പോസ്റ്റര്‍പ്രകാശനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി നടനും സംവിധായകനുമായ ജീസന്‍ ജോസഫിനു നല്കി നിര്‍വഹിച്ചു.
നാടകങ്ങള്‍ കാണുന്നതിനു പ്രവേശനപാസ് കെസിബിസി മീഡിയ കമ്മീഷന് ഓഫീസില്‍ ലഭിക്കുമെന്നു സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു. ഫോണ്‍: 82810 54656.