ആലുവ-മൂന്നാർ റോഡ് വികസനം: 18 എക്കർ ഭൂമി ഏറ്റെടുക്കും: ഉത്തരവ് ഇറങ്ങി
1451285
Saturday, September 7, 2024 3:29 AM IST
ആലുവ: ആലുവ-മൂന്നാർ റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിന് പെരുമ്പാവൂർ-ആലുവ മേഖലയിൽ 18.525 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിൽനിന്ന് ഉത്തരവിറങ്ങി. മാറമ്പിള്ളി, കീഴ്മാട്, ആലുവ വെസ്റ്റ് എന്നീ വില്ലേജുകളിൽ പെടുന്ന സ്ഥലമാണ് ഏറ്റെടുക്കുന്നത്. പെരുമ്പാവൂർ-ആലുവ റോഡിന്റെ അലൈൻമെന്റിന് സർക്കാർ നേരത്തേ തന്നെ അംഗീകാരം നല്കിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
പെരുമ്പാവൂർ ആലുവ റോഡിന്റെ ഒന്നാം ഘട്ടമായി ആലുവ മെട്രോ സ്റ്റേഷൻ മുതൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്. പാലക്കാട്ടുതാഴം മുതൽ ആലുവ പമ്പ് കവല വരെയുള്ള 12 .8 കിലോമീറ്റർ ദൂരം 18 .5 മീറ്ററും ,
പമ്പ് കവല മുതൽ റെയിൽവെ സ്റ്റേഷന് മുന്നിലൂടെ ആലുവ മെട്രോ സ്റ്റേഷൻ വരെയുള്ള 1 .6 കിലോമീറ്റർ ദൂരം 13 .6 മീറ്ററും, പമ്പ് കവലയിൽ നിന്ന് ഇടത് വശത്തുള്ള പി ഡബ്ല്യൂഡി ക്വാർട്ടേഴ്സ് മുതൽ പവർ ഹൗസ് ജംഗ്ഷൻ വരെയുള്ള 882 മീറ്റർ 13.6 മീറ്ററും വീതിയിലാണ് റോഡ് നിർമിക്കുന്നത്.