മെഡിക്കല്‍ റെറ്റിന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം
1451521
Sunday, September 8, 2024 3:51 AM IST
കൊച്ചി: നേത്രരോഗ ചികിത്സാ ശാഖയായ മെഡിക്കല്‍ റെറ്റിനയിലെ അതിനൂതന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദ്വിദിന ശാസ്ത്ര സമ്മേളനം കൊച്ചി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിച്ചു. കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ. തോമസ് ചെറിയാന് ഉദ്ഘാടനം ചെയ്തു.
ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, കൊച്ചിന് ഒഫ്താല്‍മിക് ക്ലബ്, എസ്എസ്എം ഐ റിസര്‍ച്ച് ഫൗണ്ടേഷന് എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് സമ്മേളനം. ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍, ഡോ. ജി. മഹേഷ്, കൊച്ചിന് ഒഫ്താല്‍മിക് ക്ലബ് സെക്രട്ടറി ഡോ. സിജു ജോസ്, ഡോ. ജ്യോതി പ്രകാശ് വ്യാസ് എന്നിവര്‍ പ്രസംഗിച്ചു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ. ജോഗി ജോസഫിനും എസ്എസ്എം ഒറേഷന്‍ അവാര്‍ഡ് ഡോ. പി. മഹേഷ് ഷണ്മുഖത്തിനും സമ്മാനിച്ചു. നൂറിലധികം റെറ്റിനോളജിസ്റ്റുകള് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.