ആർച്ച്ബിഷപ് ബച്ചിനെല്ലിയെ അനുസ്മരിച്ചു
1451287
Saturday, September 7, 2024 3:42 AM IST
കൊച്ചി: ക്രൈസ്തവസഭയുടെ വിദ്യാഭ്യാസ സംസ്കാരത്തെ കൂടുതൽ ജനകീയമാക്കാൻ പ്രയത്നിച്ച മിഷനറിയായിരുന്നു വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ആർച്ച്ബിഷപ് ബർണദീൻ ബച്ചിനെല്ലിയെന്നു ബിഷപ് ഡോ. ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. ആർച്ച്ബിഷപ് ബച്ചിനെല്ലിയുടെ 156 -ാമത് ചരമവാർഷിക അനുസ്മരണ ഉദ്ഘാടനവും ഛായാചിത്ര പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഫാ. പീറ്റർ കൊച്ചുവീട്ടിൽ, അല്മായ കമ്മീഷൻ അസോ. ഡയറക്ടർ ഷാജി ജോർജ്, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറി ഗ്രിഗറി പോൾ, ഫാ.ജയൻ പയ്യപ്പിള്ളി, അഡ്വ.ഷെറി ജെ. തോമസ്, അലക്സ് ആട്ടുള്ളില്, സി.ജെ. പോൾ , ബേബി തദേവൂസ് ക്രൂസ് , സിബി ജോയ്, ഫാ.യേശുദാസ് പഴമ്പിള്ളി എന്നിവർ പ്രസംഗിച്ചു.