ആലുവ: നഗരത്തിലെ പണി പൂർത്തിയാകാത്ത കാനയുടെ മുകളിൽ വിരിച്ച സ്ലാബിൽ തട്ടി വീണ റിട്ടയേർഡ് സർക്കാർ ജീവനക്കാരന് പരിക്ക്. പറവൂർ സ്വദേശിയായ ചന്ദ്രബോസി(70 )നാണ് നെറ്റിയിലും കാൽ, കൈമുട്ടുകൾക്കും പരിക്കേറ്റത്. വാട്ടർ അഥോറിറ്റി മുൻ ജീവനക്കാരനാണ്.
ഇന്നലെ ഉച്ചയോടെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ സ്ലാബുകളിലാണ് കാൽ തട്ടി വീണത്. വീഴ്ചയുടെ ആഘാതത്തിൽ തല പൊട്ടി ചോര ഒഴുകി. ഉടൻ വ്യാപാരികൾ ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കൂടെ ആരും ഇല്ലാത്തതിനാൽ കുത്തിവയ്പ്പ് എടുക്കാതെ മുറിവിൽ മരുന്ന് പുരട്ടി വിടുകയായിരുന്നു.