റാംബോ സര്‍ക്കസ് വീണ്ടും കൊച്ചിയിൽ
1451292
Saturday, September 7, 2024 3:42 AM IST
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് റാംബോ സര്‍ക്കസ് കൊച്ചിയില്‍ പ്രദര്‍ശനം നടത്തുന്നു. 12 മുതല്‍ 22 വരെ കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററിലാണ് സര്‍ക്കസ് അരങ്ങേറുക.
ഒന്നര മണിക്കൂര്‍ നീളുന്ന സര്‍ക്കസ് പ്രകടനത്തില്‍ എല്‍ഇഡി ആക്ട്, ലേസര്‍ മാന്‍, റിംഗ് ഹെഡ് ബാലന്‍സ്, ബബിള്‍ ഷോ, സ്കേറ്റിംഗ്, ഹ്യുമന്‍ സ്ലിങ്കി, സ്വോഡ് ആക്ട്, ബൗണ്‍സ് ബാള്‍, സൈക്ലിംഗ് ഡ്യുവോ, റോള ബോള, ക്വിക്ക് ചേഞ്ച്, സ്കൈവാക്ക്, ഏരിയല്‍ റോപ് തുടങ്ങി നിരവധി ഇനങ്ങളാണ് അവതരിപ്പിക്കുക. 12,13, 18, 19, 20 തീയതികളില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കും വൈകുന്നേരം നാലരയ്ക്കും രാത്രി ഏഴരയ്ക്കും മൂന്ന് പ്രദര്‍ശനങ്ങള്‍ അരങ്ങേറും.
14, 15, 16, 17, 21, 22 തീയതികളില്‍ പതിവ് മൂന്ന് പ്രദര്‍ശനങ്ങൾക്കുപുറമെ രാവിലെ 11 നും പ്രദര്‍ശനം ഉണ്ടാകും. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലും ഗോകുലം കണ്വന്ഷന് സെന്ററിലെ കൗണ്ടറിലും ലഭിക്കും.