വന്യമൃഗ ആക്രമണം സർക്കാർ അനാസ്ഥ മൂലം: അനൂപ് ജേക്കബ് എംഎൽഎ
1451530
Sunday, September 8, 2024 4:01 AM IST
കോതമംഗലം: വന്യമൃഗ ആക്രമണം സർക്കാർ അനാസ്ഥ മൂലമെന്ന് അനൂപ് ജേക്കബ് എംഎൽഎ. കേരളകോൺഗ്രസ് ജേക്കബ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
കോതമംഗലം താലൂക്കിലെ അഞ്ച് പഞ്ചായത്തിലെ ജനങ്ങൾ നിരന്തരം അനുഭവിക്കുന്ന വന്യമൃഗ ആക്രമണങ്ങൾക്കും വിള നശീകരണത്തിനും ശാശ്വത പരിഹാരം കാണണമെന്നും, അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിക്ഷേധ മാർച്ച്.
നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ആന്റണി പാലക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. ബേബി, ജോഷി പോൾ, ബേസിൽ വർഗീസ്, പി.വി. അവരാച്ചൻ, മാത്യു കൊറ്റം, എ.ആർ. ചെറിയാൻ, ബീന റോജോ, എം.പി. വർക്കി, മാത്യു മുക്കത്ത്, മാമച്ചൻ പെലക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.