മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി രക്തദാനം
1451520
Sunday, September 8, 2024 3:51 AM IST
അങ്കമാലി: മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ലോകമെമ്പാടും മുപ്പത്തിനായിരം പേര് രക്തദാനം നടത്തുന്നതിന്റെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റോജി എം. ജോണ്‍ എംഎല്‍എ, ചലച്ചിത്ര താരം ശബരീഷ്, അങ്കമാലി മര്‍ച്ചന്റ്് അസോസിയേഷന് ഭാരവാഹികള്‍, ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ രക്തദാനം നടത്തി.
ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, ബെന്നി ബെഹനാന് എംപി, മുന്‍ മന്ത്രി ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ രക്തദാതാക്കള്‍ക്ക് പിന്തുണയുമായി എത്തി. മമ്മൂട്ടി ഫാന്‍സ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.