കൊച്ചി: ടിപ്പര്‍ ലോറിക്കു പിന്നില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ പുലര്‍ച്ചെ 3.45ന് നെട്ടൂരിലായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
ബസ് ഡ്രൈവര്‍ അടക്കം എട്ടു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഷഹാനു, പി. സുബീര്‍, എം.എസ്. ഷാഫി, രതീഷ് കുമാര്‍, ഗീത, ഓമന, അതുല്യ ബിജു, ഷക്കീല ബീവി എന്നിവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.