എല്‍എഫില്‍ ദേശീയ നേത്രദാന പക്ഷാചരണം സംഘടിപ്പിച്ചു
1451290
Saturday, September 7, 2024 3:42 AM IST
അങ്കമാലി: കേരള ഐ ബാങ്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ദേശീയ നേത്രദാന പക്ഷാചരണം സംഘടിപ്പിച്ചു. പൊതുസമ്മേളനവും പുരസ്കാരദാന ചടങ്ങും ബെന്നി ബെഹനാന് എംപി ഉദ്ഘാടനം ചെയ്തു.
എല്‍എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് ജോയിന്റ് ഡയറക്ടര്‍ ഡോ. ബേസില്‍ സാജു പുരസ്കാര വിതരണം നടത്തി.
സംഘടനാ വിഭാഗത്തില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മാള ഏരിയ കൗണ്‍സില്‍, കൊരട്ടി റോയല്‍ ട്രാക് ചാരിറ്റബിള്‍ ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റി, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി എളവൂര്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാടാനപ്പിള്ളി, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ പള്ളിക്കര,
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ചൂണ്ടി, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മണ്ണുത്തി, ഹെല്പ് ഫോര്‍ ഹെല്പ്ലെസ് പറവൂര്‍, ഹരിത പുരുഷ സ്വയംസഹായ സംഘം തുറവൂര്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പറവൂര്‍, നിത്യസഹായ ഐ ഡൊണേഷന്‍ ഫോറം, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കിഴക്കമ്പലം,
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പുതുക്കാട്, വ്യാപാര വ്യവസായി ഏകോപന സമിതി കല്ലേറ്റുംകര, നല്ല സമറായന് കുറ്റിക്കാട്, സൗഹൃദ കൂട്ടായ്മ തോട്ടകം എന്നിവരും വ്യക്തിഗത വിഭാഗത്തില്‍ ബെന്നി കണ്ടശാംകടവ്, ബെന്നി കോതമംഗലം, വി.കെ. പൗലോസ് പുത്തന്‍ചിറ എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
എല്‍എഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, ഡോ.തോമസ് ചെറിയാന്, ഫാ.ഷാജു ചിറയത്ത്, ഡോ. അനീറ്റ ജബ്ബാര്‍, ഡോ.സി.വി. ആന്‍ഡ്രൂസ്, ഡോ. ഹില്‍ഡ നിക്സണ്, അങ്കമാലി സബ് ഇന്‍സ്പെക്ടര്‍ ജയപ്രസാദ്, വിന്‍സെന്റ് മണവാളന് എന്നിവര്‍ പ്രസംഗിച്ചു.
ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയാണ് നേത്രദാന പക്ഷാചരണം നടത്തുന്നത്. നേത്രദാനത്തെ പ്രോത്സാഹിപ്പിക്കാനും നേത്രപടല തകരാറുമൂലം കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് കണ്ണ് മാറ്റിവക്കല്‍ ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുക്കാമെന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കാനും ലക്ഷ്യമിട്ടാണ് നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നത്.