ആലങ്ങാട് പള്ളിയുടെ ചരിത്രശേഷിപ്പുകൾ കാത്തു സൂക്ഷിക്കണം: ഗോവ ഗവർണർ
1451517
Sunday, September 8, 2024 3:51 AM IST
ആലങ്ങാട്: ആലങ്ങാട് പള്ളിയുടെ ചരിത്ര അവശേഷിപ്പുകൾ പുതിയ തലമുറയ്ക്കും ഭാവിക്കും വേണ്ടി കാത്തു സൂക്ഷിക്കണമെന്നു ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള.മാർ ജോസഫ് കരിയാറ്റി മെത്രാപ്പൊലീത്തായുടെ 238-ാം ചരമ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തീയ ജീവിതത്തിന്റെ ഗതിപ്രവാഹത്തിനു ആലങ്ങാട് സെന്റ് മേരീസ് പള്ളിക്കും ജോസഫ് കരിയാറ്റി മെത്രാപ്പൊലീത്തയ്ക്കും ഉള്ള പങ്ക് വളരെ വലുതാണെന്നും ഗവർണർ കൂട്ടിച്ച േർത്തു.
എറണാകുളം- അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ അധ്യക്ഷനായി. ഫാ. വർഗീസ് പൊട്ടയ്ക്കൽ, ഫാ. പോൾ ചുള്ളി, കൺവീനർ ജുഡോപീറ്റർ, ബിനു കരിയാട്ടി എന്നിവർ പ്ര സംഗിച്ചു.