പായിപ്ര സഹ. ബാങ്ക് ശതാബ്ദി: സംഘാടക സമിതി രൂപീകരിച്ചു
1451534
Sunday, September 8, 2024 4:01 AM IST
മൂവാറ്റുപുഴ: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ജനങ്ങൾ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. കേരളത്തിലെ സുസജ്ജമായ സഹകരണപ്രസ്ഥാനം വിശ്വസിക്കുവാൻ കൊള്ളാത്തവരുടെ കൈകളിലാമെന്ന് വരുത്തിതീർക്കുവാൻ ശ്രമിക്കുന്നവർക്ക് കേരള ജനത തന്നെ മറുപടി നൽകിയെന്നും അജയ്യമായ സഹകരണപ്രസ്ഥാനം പലവൻകിട സ്ഥാപനങ്ങൾക്കും ബദലായി മാറുവാൻ കഴിഞ്ഞെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികോഷ നടത്തിപ്പിനായി രൂപീകരിച്ച സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ബാങ്ക് പ്രസിഡന്റ്.
യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സംഘാടക സമിതി ഭാരവാഹികളായി ഗോപി കോട്ടമുറിക്കൽ, പി.ആർ. മുരളീധരൻ, പി.എം. ഇസ്മായിൽ, കെ.പി. രാമചന്ദ്രൻ, ഡോ. സബൈൻ ശിവദാസൻ ( മുഖ്യരക്ഷാധികാരികൾ) , കെ.എസ്. രങ്കേഷ് (ചെയർമാൻ), ബി. ജീവൻ ( സെക്രട്ടറി), സുവനീർ കമ്മിറ്റി ആർ. സുകുമാരൻ (ചെയർമാൻ) , പ്രോഗ്രാം കമ്മിറ്റി കെ.പി. ഫസൽ (ചെയർമാൻ), സെമിനാർ കമ്മിറ്റി സി.കെ. ഉണ്ണി (ചെയർമാൻ) , പബ്ലിസിറ്റി കമ്മിറ്റി കെ.എൻ. നാസർ ( ചെയർമാൻ) എന്നിവരെയും തെരഞ്ഞെടുത്തു.