ഫാ. ഷിബിന്‍ കൂളിയത്ത് കോട്ടപ്പുറം രൂപത പിആര്‍ഒ
1451514
Sunday, September 8, 2024 3:36 AM IST
കൊച്ചി: കോട്ടപ്പുറം രൂപത പിആര്‍ഒ ആയി ഫാ. ഷിബിന്‍ കൂളിയത്തിനെ ബിഷപ് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. ഡോണ്‍ ബോസ്കോ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍, രൂപത ഹെല്‍ത്ത് കമ്മീഷന് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഫാ. ആന്റെണ്‍ ജോസഫ് ഇലഞ്ഞിക്കല്‍ ഉപരിപഠനത്തിനായി പോകുന്ന ഒഴിവിലാണ് പുതിയ നിയമനം.
മലയാള സാഹിത്യത്തില്‍ ബിരുദവും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പീച്ചി സെന്റ് ജോസഫ്സ് ഇടവക കൂളിയത്ത് തോമസ് -ആനി ദമ്പതികളുടെ മകനാണ്.
കൂട്ടുകാട് ലിറ്റില്‍ ഫ്ളവര്‍, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ എന്നീ ഇടവകകളില്‍ സഹവികാരിയായും രൂപത ട്രിബ്യൂണല്‍ നോട്ടറി, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാര്‍ സബ്സ്റ്റിറ്റ്യൂട്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.