വ​രാ​പ്പു​ഴ ബ​സി​ലി​ക്ക ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ തു​ട​ങ്ങി
Saturday, July 27, 2024 4:30 AM IST
വ​രാ​പ്പു​ഴ: വ​രാ​പ്പു​ഴ ബ​സി​ലി​ക്ക ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ മ​ഞ്ഞു​മ്മ​ൽ പ്രൊ​വി​ൻ​ഷ്യാ​ൾ ഡോ. ​അ​ഗ​സ്റ്റി​ൻ മു​ല്ലൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ഡോ. ​അ​ഗ​സ്റ്റി​ൻ മു​ല്ലൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ഷി ജോ​ർ​ജ് കൊ​ടി​യ​ന്ത​റ, ഫാ. ​സേ​വ്യ​ർ പാ​പ്പ​ളി, ഫാ. ​ഫ്രാ​ൻ​സി​സ് സ​ഹ​ക​ർ​മി​ക​രാ​യി.

ഇ​ന്നു വൈ​കീ​ട്ട് 5ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ല്ലു​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ വൈ​കീ​ട്ട് 5 ന് ​ഫാ. തോ​മ​സ് മ​രോ​ട്ടി​ക്ക​പ്പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, നാ​ലാം ദി​വ​സം ഫാ. ​പോ​ൾ മേ​ലേ​ട​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


വൈ​കീ​ട്ട് 5 മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. വ​രാ​പ്പു​ഴ ബ​സി​ലി​ക്ക തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് നാ​ലു ദി​വ​സ​ത്തെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ. 29ന് ​സ​മാ​പി​ക്കും.