ക​നി​വ് സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന് ഫെ​ഡ​റ​ൽ ബാ​ങ്ക് വാ​ഹ​നം കൈ​മാ​റി
Saturday, July 27, 2024 4:30 AM IST
നെ​ടു​മ്പാ​ശേ​രി: കി​ട​പ്പു​രോ​ഗി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി പ​രി​പാ​ലി​ക്കു​ന്ന ക​നി​വ് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ നെ​ടു​മ്പാ​ശേ​രി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക് വാ​ഹ​നം ന​ൽ​കി. ബാ​ങ്കി​ന്‍റെ ഡി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് മാ​രു​തി ഇ​ക്കോ വാ​ൻ സൗ​ജ​ന്യ​മാ​യി ക​നി​വി​ന്‌ ന​ൽ​കി​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ കൈ​മാ​റ്റ ച​ട​ങ്ങ് ഫെ​ഡ​റ​ൽ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റും റീ​ജ​ണ​ൽ ഹെ​ഡു​മാ​യ ബി​നു തോ​മ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. നെ​ടു​മ്പാ​ശേ​രി ബ്രാ​ഞ്ച് ഹെ​ഡ് എം​ടി ജോ​യി അ​ധ്യ​ക്ഷ​നാ​യി.


പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ മു​ര​ളീ​ധ​ര​ൻ, സ​ഹ. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​സി​സ്, കെ.​വി. അ​നി​ൽ​കു​മാ​ർ, ഡോ. ​വി.​ആ​ർ ര​തീ​ഷ്, ക​നി​വ് സെ​ക്ര​ട്ട​റി കെ.​ജെ. ഐ​സ​ക്, പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.