കു​ട്ട​മ​ശേ​രി സ​ഹ. ബാ​ങ്ക് ശ​താ​ബ്ദി
Saturday, July 27, 2024 4:30 AM IST
ആ​ലു​വ: കു​ട്ട​മ​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​മീ​തി​യ​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള ക്യാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണ​വും, റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു.


ഒ​രു വ​ർ​ഷ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ വ​ർ​ഷ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​വാ​ൻ ഭ​ര​ണ സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​മീ​തി​യ​ൻ പി​ള്ള അ​റി​യി​ച്ചു.