വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ സ്വ​കാ​ര്യ​വ​ത്ക​ര​ണം ന​ട​പ്പാക്കില്ല: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Saturday, July 27, 2024 4:19 AM IST
ആ​ലു​വ: വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ സ്വ​കാ​ര്യ​വ​ത്ക​ര​ണം ന​ട​ത്തി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ-​സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സു​ഹൃ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കി​ല്ല.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തി​ലൂ​ടെ അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും ഒ​രു പ​ദ്ധ​തി​യും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ച്ചി മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ, സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി​നാ​ഥ്, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ബി​നു ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


ഇ​ന്ന് രാ​വി​ലെ പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. വൈ​കി​ട്ട് 4ന് ​ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ദീ​പ കെ. ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.