സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പു​തി​യ ബാ​ച്ച് ഉ​ദ്ഘാ​ട​ന​വും
Saturday, July 27, 2024 4:19 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി സി​എം​ഐ തി​രു​ഹൃ​ദ​യ പ്രോ​വി​ന്‍​സി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ സ​ര്‍​വീ​സ​സ് ആ​ന്‍​ഡ് ചാ​രി​റ്റി, സേ​വ എ​റ​ണാ​കു​ളം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സി​ന്‍റെ തൊ​ഴി​ല്‍ നൈ​പു​ണ്യ വി​ഭാ​ഗ​മാ​യ രാ​ജ​ഗി​രി സെ​ന്‍റ​ര്‍ ഫോ​ര്‍ സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റി​ല്‍ ന​ട​ത്തി​യ ര​ണ്ടു മാ​സ​ത്തെ മ​ള്‍​ട്ടി സ്‌​കി​ല്‍ ട്രെ​യി​നിം​ഗി​ന്‍റെ ആ​ദ്യ ബാ​ച്ചി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ദാ​ന ച​ട​ങ്ങും പു​തി​യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി.

എ​സ്എ​ച്ച് പ്രോ​വി​ന്‍​സി​ന്‍റെ പ്രൊ​വി​ന്‍​ഷ്യാ​ല്‍ ഫാ. ​ബെ​ന്നി ന​ല്‍​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ഗി​രി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും സ​ഹൃ​ദ​യ സ​ര്‍​വീ​സ​സി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഷി​ന്‍റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


രാ​ജ​ഗി​രി സെ​ന്‍റ​ര്‍ ഫോ​ര്‍ സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഹെ​ഡ് രാ​ജീ​വ് പ്ര​സം​ഗി​ച്ചു. 18 വ​യ​സു മു​ത​ല്‍ 40 വ​യ​സു വ​രെ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കും ര​ണ്ടു​മാ​സം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കി വി​വി​ധ ജോ​ലി​ക​ളി​ല്‍ പ്ലേ​സ്‌​മെ​ന്‍റ് ന​ല്‍​കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.