ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 27, 2024 4:19 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത​യി​ലെ ടി​വി​എ​സ് ജം​ഗ്ഷ​നി​ൽ കാ​റും ബ​സും കു​ട്ടി​മു​ട്ടി അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 7.20 ഓ​ടെ​യാ​ണ് സം​ഭ​വം. സൗ​ത്ത് ക​ള​മ​ശേ​രി​യി​ൽ നി​ന്നും ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും, ദേ​ശീ​യ പാ​ത​യി​ൽ കു​സാ​റ്റ് ഭാ​ഗ​ത്തു​നി​ന്നും വ​ന്ന രാ​ജ​സ്ഥാ​ൻ ജോ​ദ്‌​പൂ​ർ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന എ​ലി​സ​ബ​ത്ത് ജോ​ൺ, ജോ​ന്ന ജോ​ൺ, വ​ർ​ക്കി ഫി​ലി​പ്പ്സ്, ജോ​യ്സി, ഡ്രൈ​വ​ർ സോ​മ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ പ​ത്ത​ടി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.


എ​ലി​സ​ബ​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ത​ക​രാ​ർ സം​ഭ​വി​ച്ചു. ബ​സ്സി​ന്‍റെ ഡ്രൈ​വ​ർ സീ​റ്റി​ന്‍റെ അ​ടി​ഭാ​ഗ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്.