കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്ക് എ​ച്ച് 1 എ​ൻ 1 സം​ശ​യിക്കുന്നു
Saturday, July 27, 2024 4:19 AM IST
വ​രാ​പ്പു​ഴ: കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലും ഒ​രാ​ൾ​ക്ക് എ​ച്ച് 1 എ​ൻ 1 പ​നി​യെ​ന്ന് സം​ശ​യം. പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​ക്കാ​ണ് എ​ച്ച് 1 എ​ൻ 1 പ​നി​യു​ള്ള​താ​യി ക​രു​തു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ച്ച് 1 എ​ൻ 1 സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പ​നി ല​ക്ഷ​ണ​മു​ള്ള സ​മീ​പ​ത്തെ ആ​റു പേ​രു​ടെ സ്ര​വം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തു ത​ട​യു​ന്ന​തി​നാ​യി യു​വ​തി​യെ വീ​ട്ടി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്താ​യ ക​രു​മാ​ലൂ​രി​ൽ ആ​റ് പേ​ർ​ക്ക് എ​ച്ച് 1 എ​ൻ 1 പ​നി സ്ഥി​രീ​ക​രി​ച്ച​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണു കോ​ട്ടു​വ​ള്ളി​യി​ലും ഒ​രാ​ൾ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


4 ദി​വ​സം മു​ൻ​പാ​ണു തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ങ്ങോ​ർ​പ്പി​ള്ളി​യി​ൽ എ​ച്ച് 1 എ​ൻ 1 ബാ​ധി​ച്ചു നാ​ലു വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ എ​ല്ലാ​വ​രെ​യും നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു.