മൂ​വാ​റ്റു​പു​ഴ​യി​ൽനി​ന്നു ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ്
Saturday, July 27, 2024 4:07 AM IST
മൂ​വാ​റ്റു​പു​ഴ : കെ​എ​സ്ആ​ർ​ടി​സി മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും പു​തി​യാ​യി ആ​രം​ഭി​ച്ച ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് കു​ര്യാ​ക്കോ​സ്, കെ​എ​സ്ആ​ർ​ടി​സി എ​ടി​ഒ ഷാ​ജി കു​ര്യാ​ക്കോ, ജ​ന​റ​ൽ ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു, ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​മോ​ൻ, ഹെ​ഡ് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ ക​റു​പ്പു​സ്വാ​മി, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.

രാ​വി​ലെ 7.30ന് ​വാ​ള​കം, പാ​ല​നാ​ട്ടി ക​വ​ല, ക​ട​യി​രു​പ്പ്, ക​രി​മു​ക​ൾ, ഇ​ൻ​ഫോ പാ​ർ​ക്ക്, കാ​ക്ക​നാ​ട്, എ​ച്ച്എം​ടി ക​വ​ല വ​ഴി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള പു​തി​യ സ​ർ​വീ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് എം​എ​ൽ​എ ഇ​ന്ന​ലെ രാ​വി​ലെ നി​ർ​വ​ഹി​ച്ചു.

9.55ന് ​ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന ബ​സ്. 10.40ന് ​മൂ​വാ​റ്റു​പു​ഴ​യ്ക്ക് തി​രി​കെ പോ​രും. ഈ ​സ​ർ​വീ​സ് വൈ​കു​ന്നേ​രം 5.10ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി 09.10ഓ​ടെ മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തിച്ചേ​രും. മൂ​വാ​റ്റു​പു​ഴ വ​ഴി എ​റ​ണാ​കു​ളം റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​താ​യും ചി​ല സ​ർ​വീ​സു​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.


വാ​ഗ​മ​ണി​ൽ നി​ന്ന് എ​ട്ടി​ന് എ​റ​ണാ​കു​ള​ത്തേ​ക്ക് യാ​ത്ര ആ​രം​ഭി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി സ​ർ​വി​സ് രാ​ത്രി 11.15ന് ​മൂ​വാ​റ്റു​പു​ഴ​യി​ലൂ​ടെ ക​ട​ന്നു പോ​കും. 10.10ന് ​മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു.

രാ​വി​ലെ ക​ട്ട​പ്പ​ന ഡി​പ്പോ​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ന്ന ബ​സ് സ​ർ​വി​സ് പു​ല​ർ​ച്ചെ അ​ഞ്ചി​ന് മൂ​വാ​റ്റു​പു​ഴ​യി​ലൂ​ടെ ക​ട​ന്നു പോ​കും. ഉ​ടു​മ​ൽ​പേ​ട്ട്-​എ​റ​ണാ​കു​ളം ബ​സ് 5.30ന് ​എ​റ​ണാ​കു​ള​ത്തു നി​ന്നു സ​ർ​വി​സ് ആ​രം​ഭി​ച്ച് രാ​വി​ലെ 6.30ന് ​മൂ​വാ​റ്റു​പു​ഴ​യി​ലൂ​ടെ ക​ട​ന്നു പോ​കും രാ​ത്രി തി​രി​കെ 8.30ന് ​ഈ ബ​സ് മൂ​വാ​റ്റു​പു​ഴ​യി​ലൂ​ടെ എ​റ​ണാ​കു​ള​ത്തേ​ക്കു സ​ർ​വി​സ് ന​ട​ത്തും.

എം​സി റോ​ഡ് വ​ഴി ക​ട​ന്നു പോ​കു​ന്ന ബ​സു​ക​ളി​ൽ ചി​ല​ത് മൂ​വാ​റ്റു​പു​ഴ - എ​റ​ണാ​കു​ളം റോ​ഡി​ലൂ​ടെ വൈ​റ്റി​ല ഹ​ബ് വ​ഴി ക​ട​ന്നു പോ​കു​ന്ന വി​ധ​ത്തി​ലു​ള്ള ഷെ​ഡ്യൂ​ളി​ൽ ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.