മാ​ലി​ന്യ​സം​സ്കര​ണ ബോ​ധ​വത്കര​ണ ക്ലാ​സ്‌
Saturday, July 27, 2024 4:07 AM IST
കോ​ത​മം​ഗ​ലം : മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ലെ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി.

ക്ലീ​ൻ കേ​ര​ള ക​ന്പ​നി ലി​മി​റ്റ​ഡ് ജി​ല്ലാ മാ​നേ​ജ​ർ സു​ബി​ൻ ബേ​ബി ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തിക്കുന്ന സ്ഥാ​പ​ന​മാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി.

സം​സ്ഥാ​ന​ത്തെ ശു​ചി​ത്വ പ​രി​പാ​ല​ന രം​ഗ​ത്ത് സ​മ​ഗ്ര​ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​മാ​യ പു​ന:​ചം​ക്ര​മ​ണ​ത്തി​നും, സം​സ്കര​ണ​ത്തി​നും ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യു​മാ​യി എം​എ കോ​ള​ജ് ധാ​ര​ണാ പ​ത്രം ഒ​പ്പു​വെ​ച്ചു.


എം​എ കോ​ള​ജ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​മേ​രി​മോ​ൾ മൂ​ത്തേ​ട​ൻ, ഡോ. ​പി.​എ​സ് ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.