ഗ്രാ​ജ്വേഷ​ൻ സെ​റി​മ​ണി നടത്തി
Saturday, July 27, 2024 4:07 AM IST
ഇ​ല​ഞ്ഞി : യൂ​ണി​സി​സ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ല​ഞ്ഞി വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജ്വേഷ​ൻ സെ​റി​മ​ണി പ്ര​യാ​ഗ 2024 ന​ട​ന്നു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​കെ.​കെ. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ജെ. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ രാ​ജു കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യ വി​ന്‍റ​ർ മോ​രേ​ര വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.


കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​കെ. ദി​ലീ​പ്, പി​ആ​ർ​ഒ ഷാ​ജി ആ​റ്റു​പു​റം, പ്ര​ഫ. ദി​വ്യ നാ​യ​ർ, ഡോ. ​ജോ​ർ​ജ് ജോ​ണ്‍, പ്ര​ഫ. അ​ഖി​ൽ ബ​ഷി, പ്ര​ഫ. ടി​മി തോ​മ​സ്, ഡോ. ​സേ​തു മെ​റി​ൻ ജോ​ർ​ജ്, പ്ര​ഫ. ഷീ​ജ ഭാ​സ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.