കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Saturday, July 27, 2024 4:07 AM IST
കോ​ത​മം​ഗ​ലം : നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ്മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തുടക്കംകു​റി​ച്ചു. മ​ല​യി​ൻ​കീ​ഴി​ലു​ള്ള വി​മു​ക്ത​ഭ​ട ഭ​വ​നി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​സി. പൈ​ലി പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് വി​മു​ക്ത​ഭ​ടന്മാർ സ​ല്യൂ​ട്ട് ന​ൽ​കി ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​സി. പൈ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സ് സ​ർ​വീ​സ്മാ​നും, കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ജോ​ഷി പൊ​ട്ട​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ ദി​വ​സ​ത്തി​ന്‍റെ ഓ​ർ​മക​ളെ​ക്കു​റി​ച്ച് പി.​പി അ​നി​ൽ​കു​മാ​ർ അ​നു​സ്മ​രി​ച്ചു.

സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​ടി. ച​ന്ദ്ര​സേ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​രി​താ​സ് നാ​രാ​യ​ണ​ൻ നാ​യ​ർ, ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി എം.​എം മീ​രാ​ൻ, വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ദി​വാ​ക​ര​ൻ, ട്ര​ഷ​റാ​ർ സി​ബി​ച്ച​ൻ സി. ​ക​ല്ല​ട, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ർ​ഗി​ൽ യു​ദ്ധ​സ​മ​യ​ത്ത് സൈ​നി​ക സേ​വ​നം ന​ട​ത്തി​യ ജ​വാ​ൻ​മാ​രെ മെ​ഡ​ലു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കും. അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ 26 വ​രെ വി​വി​ധ വേ​ദി​ക​ളി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.