ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ടി​ച്ച് സൈ​ക്കി​ള്‍ യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, July 27, 2024 3:53 AM IST
കൊ​ച്ചി: ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ ലോ​റി​യി​ടി​ച്ച് സൈ​ക്കി​ള്‍ യാ​ത്രി​ക​ൻ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി മു​രു​ക​ന്‍ (54) ആ​ണ് മ​രി​ച്ച​ത്. ചേ​രാ​നെ​ല്ലൂ​ര്‍ സി​ഗ്ന​ലി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ മു​രു​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും.

സം​ഭ​വ​ത്തി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഡ്രൈ​വ​ര്‍ ചി​റ്റൂ​ര്‍ ഫെ​റി സ്വ​ദേ​ശി അ​ക്ഷ​യി​നെ​തി​രെ (24) ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ള​മ​ശേ​രി ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പ്പ​ള്ളി​യി​ലേ​ക്ക് ഫ്രീ ​ലെ​ഫ്റ്റ് ഉ​ണ്ടാ​യി​രു​ന്നി​ട്ടും ജം​ഗ്ഷ​നി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.