ഓ​പ്പ​റേ​ഷ​ന്‍ ഫു​ട്പാ​ത്ത്: പ​രി​ശോ​ധ​ന ന​ട​ത്തി ക​ള​ക്ട​ര്‍
Saturday, July 27, 2024 3:53 AM IST
കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ ഫു​ട്പാ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ന​ഗ​ര പ​രി​ധി​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ലു​ള്ള റോ​ഡു​ക​ളി​ലെ ഫു​ട്പാ​ത്തു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ലു​ള്ള മ​ണി​ക്കി​രി ക്രോ​സ് റോ​ഡ്, എം​ജി റോ​ഡി​ല്‍ ജോ​സ് ജം​ഗ്ഷ​ന്‍, എം​ജി റോ​ഡി​ല്‍ നി​ന്നും കോ​ണ്‍​വെ​ന്‍റ് റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗം ശ്രീ​ക​ണ്ട​ത്ത് വെ​സ്റ്റ് റോ​ഡ്, പ​വ​ര്‍ ഹൗ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ റോ​ഡ്, ചി​റ്റൂ​ര്‍ റോ​ഡി​ല്‍ ക​ച്ചേ​രി​പ്പ​ടി മു​ത​ല്‍ അ​യ്യ​പ്പ​ന്‍​കാ​വ് വ​രെ​യു​ള്ള ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


പി​ഡ​ബ്ല്യു​ഡി യും ​കോ​ര്‍​പ​റേ​ഷ​നും ഇ​തോ​ട് ബ​ന്ധ​പ്പെ​ട്ടു ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ്രോ​ജ​ക്ടു​ക​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി തീ​ര്‍​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ദേ​ശം ന​ല്‍​കി. കൊ​ച്ചി സ്മാ​ര്‍​ട്ട് മി​ഷ​ന്‍ ലി​മി​റ്റ​ഡ്, കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ്, പോ​ലീ​സ്, റ​വ​ന്യൂ എ​ന്നീ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.