അ​ന്താ​രാ​ഷ്ട്ര ആ​ര്‍​ട്ട് എ​ക്‌​സ്ബി​ഷ​ന് തു​ട​ക്കം
Saturday, July 27, 2024 3:53 AM IST
കൊ​ച്ചി : കേ​ര​ള​ത്തി​ലെ​യും യു​എ​ഇ​യി​ലെ​യും ക​ലാ​കാ​ര​ന്‍​മാ​രു​ടെ മി​ക​വി​ന് ആ​ഗോ​ള വേ​ദി​യൊ​രു​ക്കി എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര ആ​ര്‍​ട്ട് എ​ക്‌​സിബിി​ഷ​ന് തു​ട​ക്ക​മാ​യി. മ​ന്ത്രി പി.​ രാ​ജീ​വ് എ​ക്‌സി​ബി​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ. യൂ​സ​ഫ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ മു​ര​ളി ചീ​രോ​ത്ത്, അ​ബു​ദാ​ബി ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ ദി​യാ​ല ന​സീ​ബ്, റി​സ്ഖ് ആ​ര്‍​ട്ട് ഇ​നീഷ്യേ​റ്റീ​വ് ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ മീ​ന വാ​രി, കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ന്‍. ബാ​ല​മു​ര​ളി കൃ​ഷ്ണ​ന്‍, റി​സ്ഖ് ആ​ര്‍​ട്ട് ഇ​നീ​ഷേ​റ്റീ​വ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​ മാ​ള​വി​ക എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


യു​എ​ഇ​യി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്‍​മാ​രും ച​ട​ങ്ങി​ല്‍ ഭാ​ഗ​മാ​യി. കേ​ര​ള​ത്തി​ലെ​യും അ​റ​ബ് നാ​ടു​ക​ളി​ലെ​യും ക​ലാ​കാ​ര​ന്‍​മാ​രു​ടെ ഉ​ന്ന​മ​നത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന റി​സ്ക് ആ​ര്‍​ട്ട് ഇ​നീഷ്യേറ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്‌​സി​ബി​ഷ​ന്‍.​

യു​എ​ഇ​യി​ലെ ക​ലാ​കാ​ര​ന്‍​മാ​രു​ടെ സൃ​ഷ്ടി​ക​ളാ​ണ് പ്ര​ത്യേ​ക​മാ​യി പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള​ത്. ഇ​ന്തോ അ​റ​ബ് സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​ത്തി​ന്‍റെ സം​ഗ​മ​വേ​ദി​ കൂ​ടി​യാ​ണ് പ്ര​ദ​ര്‍​ശ​നം. എ​ക്‌​സി​ബി​ഷ​ന്‍ ഓ​ഗ​സ്റ്റ് 18വ​രെ നീ​ണ്ട് നി​ല്‍​ക്കും.