പീഡനക്കേസ്: യു​വാ​വി​നെ​തി​രാ​യ പോ​ക്‌​സോ കേ​സ് റ​ദ്ദാ​ക്കി
Saturday, July 27, 2024 3:52 AM IST
കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ​തി​രാ​യ പോ​ക്‌​സോ കേ​സ് ഇ​രു​വ​രും വി​വാ​ഹം ക​ഴി​ച്ച് ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ഒ​ത്തു​തീ​ര്‍​പ്പ് ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ല്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും പ്ര​തി​യും ഇ​ര​യും ര​ണ്ടു കു​ട്ടി​ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന സാ​ഹ​ച​ര്യം അ​വ​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്.


ഇ​ത്ത​രം സാഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ക്ക​ശ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മ​ല്ലെ​ന്നും കു​ട്ടി​ക​ളു​ടെ ക്ഷേ​മ​മ​ട​ക്കം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്നാ​യി​രു​ന്നു കേ​സ്. പെ​രു​മ്പാ​വൂ​ര്‍ അ​തി​വേ​ഗ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രു​ന്ന കേ​സാ​ണ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.