സാ​ന്‍റാ​മോ​ണി​ക്ക യൂ​റോ​പ്യ​ൻ തീ​ർ​ഥാ​ട​നം: സീ​റ്റ് ബു​ക്കിം​ഗ് തു​ട​ങ്ങി
Saturday, July 27, 2024 3:52 AM IST
കൊ​ച്ചി: വൈ​ദി​ക​രു​ടെ ആ​ത്മീ​യ​നേ​തൃ​ത്വ​ത്തി​ൽ പ്ര​മു​ഖ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് സ്ഥാ​പ​ന​മാ​യ സാ​ന്‍റാ​മോ​ണി​ക്ക ഒ​രു​ക്കു​ന്ന 15 ദി​വ​സ​ത്തെ യൂ​റോ​പ്യ​ൻ തീ​ർ​ഥാ​ട​ന​ത്തി​നുള്ള സീ​റ്റു​ക​ളു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഒ​ക്ടോ​ബ​ർ ഏ​ഴി​നു കൊ​ച്ചി​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് 22 നു ​തി​രി​ച്ചെ​ത്തും.

ഇ​റ്റ​ലി, വ​ത്തി​ക്കാ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, പോ​ർ​ച്ചു​ഗ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.

പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷ​പ്പെ​ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലൂ​ർ​ദ്, ഫാ​ത്തി​മ, ആ​വി​ല, മാ​ർ​പാ​പ്പ​യു​ടെ ആ​സ്ഥാ​ന​മാ​യ റോം, ​ക്രി​സ്തീ​യ വി​ശ്വാ​സ​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും അ​ന്താ​രാ​ഷ്ട്ര​പ്രാ​ധാ​ന്യ​വു​മു​ള്ള അ​സീ​സി, പാ​ദു​വ, വെ​നീ​സ്, മി​ല​ൻ, റെ​യിം​സ്, മാ​ഡ്രി​ഡ് എ​ന്നീ ന​ഗ​ര​ങ്ങ​ളും യാ​ത്രാ​സം​ഘം സ​ന്ദ​ർ​ശി​ക്കും.


ഫാ. ​സൈ​മ​ൺ പ​ള്ളു​പ്പെ​ട്ട​യു​ടെ ആ​ത്മീ​യ​നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​ർ​ഥാ​ട​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ: 91880 40289 / 80785 55999.