ഓ​ട്ടോ​യി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്രി​ക​ന്‍ മ​രി​ച്ചു
Saturday, July 27, 2024 1:09 AM IST
അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. നെ​ടു​മ്പാ​ശേ​രി അ​ത്താ​ണി ഇ​ല​ഞ്ഞ​കു​ട​ത്ത് രാ​ജ​പ്പ​ന്‍ നാ​യ​ര്‍ (78) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ കോ​ത​കു​ള​ങ്ങ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ര​യാം​പ​റ​മ്പ് ഫെ​ഡ​റ​ല്‍ സി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ രാ​ജ​പ്പ​ന്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച​ത്. ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ന​ട​ത്തി.

ഭാ​ര്യ: അം​ബു​ജം. മ​ക്ക​ള്‍: ബി​ന്ദു, പ​രേ​ത​നാ​യ ശ്രീ​വ​ല്‍​സ​ന്‍, അ​ജി​ത്കു​മാ​ര്‍, സ​ജീ​വ​ന്‍. മ​രു​മ​ക്ക​ള്‍: ബാ​ബു, ശ്രീ​ല​ക്ഷ്മി. രാ​ജ​പ്പ​ന്‍ നാ​യ​രു​ടെ ക​ണ്ണു​ക​ള്‍ നേ​ത്ര​ബാ​ങ്കി​ലേ​ക്ക് ദാ​നം ചെ​യ്തു.