കാ​റ്റി​ൽ മ​രം വീ​ണ് പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ന്നു
Friday, July 26, 2024 4:00 AM IST
പ​റ​വൂ​ർ: വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ കോ​ൺ​വ​ന്‍റ് റോ​ഡി​ലെ വൃ​ന്ദാ​വ​ൻ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് പി​ങ്ക് പോ​ലീ​സി​ന്‍റെ കാ​ർ ത​ക​ർ​ന്നു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴം പ​ക​ൽ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വൃ​ന്ദാ​വ​ൻ സ്റ്റോ​പ്പി​ന് സ​മീ​പം എ​ത്തി​യ​ത്. വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഹൈ​വേ പോ​ലീ​സാ​ണ് പി​ങ്ക് പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വ​ർ​ക്‌‌‌​ഷോ​പ്പി​ലാ​യ​തി​നാ​ലാ​ണ് പി​ങ്ക് പോ​ലീ​സി​ന്‍റെ കാ​റു​മാ​യി എ​ത്തി​യ​ത്. കാ​റ്റും മ​ഴ​യും വ​ന്ന​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മീ​പ​ത്തെ വെ​യ്റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് മാ​റി​നി​ന്നു. ഒ​രാ​ൾ കാ​റി​ൽ ക​യ​റി​യി​രു​ന്നു.


കാ​റി​ന്‍റെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും ചി​ല്ലു​ക​ൾ പൊ​ട്ടു​ക​യും ബോ​ഡി ത​ക​രു​ക​യും ചെ​യ്‌​തു. മ​ര​ങ്ങ​ൾ വീ​ണ​പ്പോ​ൾ വൈ​ദ്യു​തി ലൈ​നും പൊ​ട്ടി. സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​നും കേ​ടു​പാ​ടു​ണ്ടാ​യി.