മ​രം വീ​ണു : ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Friday, July 26, 2024 4:00 AM IST
നെ​ടു​മ്പാ​ശേ​രി: നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന അ​ത്താ​ണി ചെ​ങ്ങാ​മ​നാ​ട് പാ​ത​യി​ൽ മ​രം റോ​ഡി​നു കു​റു​കെ വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ​ക്കോ, യാ​ത്ര​ക്കാ​ർ​ക്കോ പ​രി​ക്കി​ല്ല.

പു​ത്ത​ൻ​തോ​ട് ജ​ലേ​സേ​ച​ന ക​നാ​ലി​നോ​ട് ചേ​ർ​ന്നു​ള്ള മ​ര​ത്തി​ന്‍റെ വ​ലി​യ ശി​ഖി​ര​മാ​ണ് വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണ​ത്. തു​ട​ർ​ന്ന് അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

വീ​ട് ഭാ​ഗി​ക​മാ​യി ന​ശി​ച്ചു

കാ​ല​ടി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ര​ണ്ട് വ​ൻ മ​ര​ങ്ങ​ൾ വീ​ണ് വീ​ടി​ന് നാ​ശം. മ​റ്റൂ​ർ പി​രാ​രൂ​ർ ത​ര്യാ​ക്കു പു​തു​ശേ​രി സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജി​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. വീ​ടി​ന് പി​ന്നി​ലെ ഷെ​ഡി​നും നാ​ശം സം​ഭ​വി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​യി​രു​ന്നു സം​ഭ​വം. ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റി​നും നാ​ശം സം​ഭ​വി​ച്ചു.


മ​രം വീ​ഴു​ന്ന സ​മ​യ​ത്ത് സെ​ബാ​സ്റ്റ്യ​നും കു​ടും​ബ​വും ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദ​ത്തോ​ടു​കൂ​ടി മ​രം വീ​ണ ശ​ബ്ദം കേ​ട്ട് ഓ​ടി മാ​റി​യ​തി​നാ​ൽ കു​ടും​ബം അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.