തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു; സ​മീ​പം കി​ടന്നു​റ​ങ്ങി​യ വ​യോ​ധി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Friday, July 26, 2024 4:00 AM IST
ക​ള​മ​ശേ​രി: നോ​ർ​ത്ത് ക​ള​മ​ശേ​രി പ്രീ​തി തി​യേ​റ്റ​ർ റോ​ഡി​ൽ ക​മ്മ​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്ന തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. അ​തി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​മ്മ​ത്തി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​നി​ന്ന തെ​ങ്ങ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ ക​ട​യു​ടെ ഒ​രു വ​ശ​ത്തു​കൂ​ടി മ​തി​ലും ത​ക​ർ​ത്താ​ണ് നി​ലം​പ​തി​ച്ച​ത്.

പ്രീ​തി തി​യേ​റ്റ​റി​ലേ​ക്കു​ള്ള ഇ​ല​ക്ട്രി​ക് ക​മ്പി​ക​ൾ പൊ​ട്ടി​ച്ചാ​ണ് തെ​ങ്ങ് വീ​ണ​ത്. റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഷീ​റ്റ് കൊ​ണ്ടു​ള്ള മ​തി​ലി​നും കേ​ട്ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​വി​ടെ നി​ത്യേ​ന ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യും പ​തി​വാ​ണ്.


ഇ​ന്ന​ലെ ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ആ ​സ​മ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​റെ നേ​രം വൈ​ദ്യു​തി നി​ല​ച്ചു. തി​യേ​റ്റ​റി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​മ്പി​യാ​ണ് പൊ​ട്ടി​വീ​ണ​ത്. അ​ര മ​ണി​ക്കു​റി​ന​കം കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി പു​ന​സ്ഥാ​പി​ച്ചു.