കാ​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് പ​ത്രം ഏ​ജ​ന്‍റി​ന് ദാ​രു​ണാ​ന്ത്യം
Friday, April 12, 2024 4:20 AM IST
പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ൽ കാ​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് സെ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ പ​ത്രം ഏ​ജ​ന്‍റ് മ​രി​ച്ചു. ന​ന്തി​കു​ള​ങ്ങ​ര കു​റു​പ്പം​ത​റ സോ​മ​ൻ (72) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30നാ​യി​രു​ന്നു അ​പ​ക​ടം. ന​ന്തി​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ൽ നി​ന്നു പ​ത്ര​ക്കെ​ട്ടു​ക​ൾ എ​ടു​ക്കാ​നാ​യി സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന സോ​മ​ൻ.

ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ലോ​റി പ​റ​വൂ​രി​ൽ നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ ക​രി​ന്പാ​ടം ഭാ​ഗ​ത്ത് നി​ന്ന് ആ​ലു​വ​യ്ക്കു വ​രു​ക​യാ​യി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി സൈ​ക്കി​ളി​ൽ ഇ​ടി​ക്കു​ക​യും സോ​മ​ൻ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്തെ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ൽ ഇ​ടി​ച്ചു ക​യ​റി​യാ​ണ് ലോ​റി നി​ന്ന​ത്.


ലോ​റി പി​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു ലോ​റി​യു​ടെ മേ​ൽ വീ​ണു. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണു ലോ​റി​ക്ക​ടി​യി​ൽ​നി​ന്ന് സോ​മ​നെ​യും ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ശി​വ​കു​മാ​റി​നെ​യും പു​റ​ത്തെ​ടു​ത്ത​ത്.

ശി​വ​കു​മാ​റി​നെ​യും കാ​ർ ഓ​ടി​ച്ചി​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വി​ല​ങ്ങ് ചി​റ്റേ​ഴ​ത്ത് അം​ബേ​ദ് മോ​ഹ​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സോ​മ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു. ഭാ​ര്യ: കെ.​സി. ര​മ. മ​ക്ക​ൾ: വ​ർ​ഷ, മേ​ഘ. മ​രു​മ​ക്ക​ൾ: സി​ബു പ​ടി​ക്ക​ൽ (മാ​ലി​ദ്വീ​പ്), വി.​ജെ. അ​നീ​ഷ് (ദു​ബാ​യ്).