കരുവാരകുണ്ട്: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിൽ ആരംഭിക്കുന്ന പാലിയം ഡയാലിസിസ് സെന്ററിനുള്ള കെപിപിഎസ് ബഹ്റൈൻ ചാപ്റ്ററിന്റെ ധനസഹായം കൈമാറി.
ചാപ്റ്റർ പ്രതിനിധി പ്രേംകുമാർ, പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളായ സാദിഖ് പറമ്പിൽ, ഒ.പി. അലി, അഷറഫ് കുണ്ടുകാവിൽ, പട്ടണം അബു എന്നിവർ സംസാരിച്ചു.