വൃ​ക്ക​രോ​ഗി​ക​ൾ​ക്കു പ​ള്ളി​ക്ക​ര ക​ത്തീ​ഡ്ര​ൽ യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്
Thursday, February 29, 2024 3:51 AM IST
പെ​രു​മ്പാ​വൂ​ർ: അ​ല്ല​പ്ര കൊ​യ്‌​നോ​നി​യ​യി​ലെ മാ​ർ ബ​സേ​ലി​യോ​സ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്. ഒ​രു​മ​യു​ടെ മാ​ധു​ര്യം എ​ന്ന പേ​രി​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ കേ​ക്ക് ച​ല​ഞ്ച് വ​ഴി​യും 32-ാമ​ത് പ​ള്ളി​ക്ക​ര ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​വ​സ​ത്ത കാ​ണി​ക്ക​യും ചേ​ർ​ത്താ​ണ് ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മൊ​രു​ക്കി​യ​ത്.

യാ​ക്കോ​ബാ​യ സ​ഭാ പെ​രു​മ്പാ​വൂ​ർ മേ​ഖ​ലാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ അ​ഫ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഹെ​നു ത​മ്പി തു​ക കൈ​മാ​റി. ഫാ. ​ബേ​സി​ൽ ഏ​ലി​യാ​സ്, പോ​ൾ ഏ​ബ്ര​ഹാം, ലി​ജു സാ​ജു, യൂ​ത്ത് അ​സോ​സി​യേ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​ചെ​റി​യാ​ൻ, ബോ​ബി വ​ർ​ഗീ​സ്, ബേ​സി​ൽ ഏ​ലി​യാ​സ്, ജോ​ർ​ഡി​ൻ കെ. ​ജോ​യ്, എം.​കെ. വ​ർ​ഗീ​സ്, അ​ബു ഏ​ബ്ര​ഹാം, ഏ​ലി​യാ​സ് ജോ​സ​ഫ്, എ​ൽ​ദോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.