ജ​ന​കീ​യ കൊ​യ്ത്തിന് പ്രഫ.സി. ര​വീ​ന്ദ്ര​നാഥ് എത്തി
Wednesday, February 28, 2024 3:55 AM IST
അ​ങ്ക​മാ​ലി : തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ട​യി​ൽ പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ജ​ന​കീ​യ കൊ​യ്ത്ത് ഉ​ത്സ​വ​ത്തി​നെ​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ളം​ബ​ര റാ​ലി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ക​ര്‍​ഷ​ക സം​ഘം വേ​ങ്ങൂ​ര്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ് ഏ​ക്ക​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കൊ​യ്ത്ത് ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം അ​ദ്ദേ​ഹം വി​ളം​ബ​ര റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ലേ​ഖ മ​ധു, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ കെ.​കെ.​സാ​ലി, പി.​എ.​അ​നീ​ഷ് എ​ന്നി​വ​ർ കൊ​യ്ത്ത് ഉ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.